OMANOMAN SPECIAL
ഗോള്‍ഡന്‍ പാര്‍ക്കിന്റെ ഒമാനിലെ നാലാമത്തെ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു

ഡിസ്പോസിബ്ൾ ഉൽപന്നരംഗത്തെ പ്രമുഖ സ്ഥാപനമായ ഗോൾഡൻ പാക്കിന്റെ ഒമാനിലെ നാലാമത് റീട്ടെയിൽ ഔട്ട്ലെറ്റ് സൂറിൽ പ്രവർത്തനമാരംഭിച്ചു.
സൂർ സൂഖിലാണ് ഔട്ട്ലെറ്റ്. ഒമാനിൽ ബുറൈമി, സുഹാർ, ഇബ്രി എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്ലെറ്റുകൾ. യു.എ.ഇയിലും നിരവധി ശാഖകളുണ്ട്.
ലോകോത്തര നിലവാരമുള്ള പാക്കിങ്-പാക്കേജിങ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ വൻ വിലക്കുറവ് ഉൾപ്പെടെ ആകർഷക ഓഫറുകൾ ഉണ്ടായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ മുഹമ്മദ് നജീബ് പറഞ്ഞു.