OMANOMAN SPECIAL
മുഹർറം ഒന്നിന് ഒമാനിൽ പൊതുഅവധി

മുഹർറം ഒന്നിന് ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു. ആഗസ്ത് ഒമ്പതിനോ പത്തിനോ ആയിരിക്കും ഹിജ്റ പുതുവർഷാരംഭം. മാസപ്പിറവി ദൃശ്യമാക്കുന്നത് അനുസരിച്ച് അവധി ലഭിക്കും.
സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുഹറം ഒന്ന് അവധിയായിരിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് മന്ത്രാലയം ഹിജ്റ പുതുവർഷ ആശംസകൾ നേർന്നു.
ആയുരാരോഗ്യത്തോടെ ദീർഘകാലം രാജ്യത്തെയും ജനങ്ങളെയും സേവിക്കാൻ സാധിക്കട്ടെയെന്നും ഐശ്വര്യങ്ങളുണ്ടാകട്ടെയെന്നും തൊഴിൽ മന്ത്രാലയം ആശംസാ സന്ദേശത്തിൽ പറഞ്ഞു.