DETHOMANOMAN SPECIAL
തൃശൂർ ചാവക്കാട് സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കത്ത്: തൃശൂർ ചാവക്കാട് സ്വദേശി പിലാക്കാടയിൽ ഖലീൽ ഒമാനിലെ നിസ്വയിൽ കൊവിഡ് ബാധിച്ച് മരണപ്പെട്ടു
കൊവിഡ് ബാധിച്ച് രണ്ട് ആഴ്ചയോളമായി നിസ്വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഖലീൽ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.
റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു. മുമ്പ് മസൂൺ ഡയറി, യൂണിക എന്നീ കമ്പനികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ ഭൗതികശരീരം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു