OMANOMAN SPECIAL
ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു

ജൂലൈ അവസാനത്തോടെ ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻസിഎസ്ഐ) ഏറ്റവും പുതിയ ഡാറ്റ പ്രകാരം ഇപ്പോൾ 482,000 ഇന്ത്യക്കാരാണ് ഒമാനിൽ താമസിക്കുന്നത്.
ബംഗ്ലാദേശ് പൗരന്മാർ രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമായി തുടരുകയാണ്, മൊത്തം 542,000 തൊഴിലാളികളും അവരുടെ ആശ്രിതരും സുൽത്താനേറ്റിൽ താമസിക്കുന്നു. 185,000 ജനസംഖ്യയുള്ള മൂന്നാമത്തെ വലിയ പ്രവാസ സമൂഹം പാകിസ്താനികളാണ്. കൂടാതെ 46,000 ഫിലിപ്പീനികളും 30,000 ഈജിപ്തുകാരും ഒമാനിൽ താമസിക്കുന്നുണ്ട്.
ഒമാന്റെ മൊത്തം ജനസംഖ്യ ഇപ്പോൾ 1,680,000 പ്രവാസികള്‍ ഉൾപ്പെടെ 4,450,000 ആണ്.