spot_img
spot_img
HomeOMANഅറ്റകുറ്റപണികള്‍ക്കായി ഖന്ദബ് സ്ട്രീറ്റ് റോഡ് അടച്ചു

അറ്റകുറ്റപണികള്‍ക്കായി ഖന്ദബ് സ്ട്രീറ്റ് റോഡ് അടച്ചു

അറ്റകുറ്റ പണികൾക്കായി ഖന്ദബ് സ്ട്രീറ്റ് റോഡ് ഭാഗികമായി അടച്ചു. ഇന്ന് മുതൽ ഒരാഴ്ച റോഡ് അടഞ്ഞു കിടക്കുമെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
കേടുപാടുകൾ സംഭവിച്ചിട്ടുള്ള റോഡുകളുടെ അറ്റകുറ്റപണികൾ ഈ മാസം 10ാം തീയതിയോടു കൂടി പൂർത്തിയാക്കും. മസ്‌കത്ത് നഗരസഭയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ഗതാഗത നിർദേശങ്ങൾ യാത്രക്കാർ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: