OMANOMAN SPECIAL
മസ്കത്ത് ഗവർണറേറ്റിൽ ഗതാഗത നിയന്ത്രണം

മസ്കത്ത് ഗവർണറേറ്റിലെ സുൽത്താൻ ഖൻതാബ് സ്ട്രീറ്റിൽ ഒരാഴ്ച്ച കാലത്തേക്ക് വാഹന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ആഗസ്റ്റ് 10 വരെയാണ് നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. റോയൽ ഒമാൻ പോലീസ് ട്രാഫിക് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇവിടെ നിയന്ത്രണം ഏർപ്പെടുത്തും. റോഡിന്റെ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റ പണികൾ നടത്തുന്നതിനായാണ് അടച്ചിടുന്നത്. യാത്രക്കാർ ബദൽ ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.