OMANOMAN SPECIAL
CBSE പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി മസ്ക്കറ്റ് ഇന്ത്യൻ സ്കൂൾ

CBSE പത്താം ക്ലാസ് പരീക്ഷയിൽ 100 ശതമാനം വിജയം നേടി മസ്ക്കറ്റ് ഇന്ത്യൻ സ്കൂൾ. 563 കുട്ടികളാണ് ഇവിടെ നിന്നും പരീക്ഷ എഴുതിയത്. ഇവർ എല്ലാവരും തന്നെ മികച്ച വിജയത്തോടെ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 98.6% മാർക്കോടെ ഹർഷിത ഗുലാനിയാണ് സ്കൂളിൽ ഒന്നാമതെത്തിയത്. 98.4% മാർക്ക് നേടി അനവദ്യ നഗനാഥൻ രാജഗോപാൽ രണ്ടാമതെത്തി. 98.2% മാർക്കോടെ ലക്ഷ്മി സാത്വിക കൊമ്മിസേതി, സന ഫാത്തിമ, സാത്വിക് മുറോഷ്യ എന്നിവർ മൂന്നാം റാങ്ക് നേടി. 85.3 ശതമാനമാണ് സ്കൂളിലെ കുട്ടികളുടെ ശരാശരി മാർക്ക്.