spot_img
spot_img
HomeOMANമാസം ഏഴ്​ ലക്ഷത്തിലധികം സമ്പാദിക്കാന്‍ യൂട്യൂബ്​ അവസരമൊരുക്കുന്നു

മാസം ഏഴ്​ ലക്ഷത്തിലധികം സമ്പാദിക്കാന്‍ യൂട്യൂബ്​ അവസരമൊരുക്കുന്നു

യൂട്യൂബിൽ കണ്ടൻറ്​ ക്രിയേറ്റർമാരായിട്ടുള്ളവർക്ക്​ വലിയൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ഉടമകളായ ഗൂഗിള്‍ കമ്പനി. ടിക്​ടോക്കിനും ഇൻസ്റ്റാ​ഗ്രാം റീൽസിനും ​വെല്ലുവിളിയുയർ ത്തിക്കൊണ്ട്​ യൂട്യൂബ്​ അവതരിപ്പിച്ച ഹൃസ്യ വിഡിയോ പ്ലാറ്റ്​ഫോമായ​ ഷോർട്​സിലൂടെയാണ് ക്രിയേറ്റർമാർക്ക്​​ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ ഗൂഗിള്‍ അവസരമൊരുക്കുന്നത്.
‘യൂട്യൂബ് ഷോർട്സ്​ ഫണ്ടി’നത്തിൽ 100 മില്യൺ ഡോളറാണ്​ കമ്പനി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്​. 2021-22 കാലഘട്ടങ്ങളിൽ ക്രിയേറ്റർമാർ പോസ്റ്റ് ചെയ്യുന്ന വൈറൽ വീഡിയോകൾക്കുള്ള വരുമാനമായാണ്​​ ഇത്രയും വലിയ തുക ചെലവഴിക്കുക. പ്രതിമാസം 100 ഡോളർ മുതൽ 10,000 ഡോളർ വരെ (7.41 ലക്ഷം രൂപയോളം) ഹൃസ്വ വിഡിയോകൾ പോസ്റ്റ്​ ചെയ്​ത്​ യൂട്യൂബർമാർക്ക്​ സമ്പാദിക്കാം.
എല്ലാ മാസവും ഈ ഫണ്ടിൽ നിന്ന് തുക ക്ലെയിം ചെയ്യാൻ തങ്ങൾ യോഗ്യതയുള്ള ആയിരക്കണക്കിന് ക്രിയേറ്റർമാരെ സമീപിക്കും. അവരുടെ ‘ഷോർട്സ്​​ വിഡിയോകൾക്ക്​ ലഭിച്ച വ്യൂസും കമൻറുകളും മറ്റ്​ ഇന്‍ററാക്ഷനുകളും അടിസ്ഥാനമാക്കി 100 ഡോളർ മുതൽ 10,000 ഡോളർ വരെ റിവാർഡ്​ നൽകുമെന്നും യൂട്യൂബ് വ്യക്​തമാക്കുന്നു. യൂട്യൂബ്​ പാർട്​ണർ പ്രോഗ്രാമിലെ ക്രിയേറ്റർമാർക്ക്​ മാത്രമല്ല,​ ഏതൊരു യൂട്യൂബ്​ ക്രിയേറ്റർക്കും പങ്കെടുക്കാനും വരുമാനമുണ്ടാക്കാനും ഇതിലൂടെ സാധിക്കുമെന്നും ഗൂഗ്​ൾ അറിയിച്ചു. 
ഇന്ത്യയെ, യുഎസ്, യുകെ, ബ്രസീൽ, ഇന്തോനേഷ്യ, ജപ്പാൻ, മെക്സിക്കോ, നൈജീരിയ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ യൂട്യൂബ്​ ക്രിയേറ്റർമാർക്കാണ് ഈ ഫണ്ടിലൂടെ പണം സമ്പാദിക്കാൻ നിലവില്‍ അർഹതയുള്ളത്‌. മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഉടൻ ഈ പദ്ധതി വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും യൂട്യൂബ് മേധാവി വ്യക്തമാക്കി.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: