OMANOMAN SPECIAL

ലെബനീസ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സുല്‍ത്താനേറ്റ്

ലെബനീസ് ജനതയെ പിന്തുണയ്ക്കുന്നതിനുള്ള മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പങ്കെടുത്തു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നേതൃത്വത്തിലായിരുന്നു വെർച്വൽ കോൺഫറൻസ്. ബെയ്റൂത്ത് തുറമുഖത്ത് സ്ഫോടനം നടന്ന് ഒരു വർഷം പിന്നിടുന്ന അവസരത്തില്‍ ഐക്യരാഷ്ട്രസഭയുടെ (യുഎൻ) സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

വിദേശകാര്യ മന്ത്രാലയത്തെ പ്രതിനിധീകരിച്ചത് നയതന്ത്ര കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽ ഹാർത്തി പങ്കെടുത്തു.

നിലവിലെ സാഹചര്യങ്ങൾ നേരിടുന്നതിന് ലെബനീസ് റിപ്പബ്ലിക്കിനെ പിന്തുണയ്ക്കുന്നതാണ് സുൽത്താനേറ്റിന്റെ നിലപാടെന്ന് ശൈഖ് ഖലീഫ പറഞ്ഞു.

അന്താരാഷ്ട്ര ഐക്യദാർഢ്യം നേടാനും ലെബനനിലെ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിനും നടത്തുന്ന ശ്രമങ്ങൾ വർദ്ധിപ്പിക്കാന് സമ്മേളനം ലക്ഷ്യമിടുന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Close
%d bloggers like this: