OMANOMAN SPECIAL

ഒമാൻ പരിസ്ഥിതി വിഭാഗം ഡ്രോൺ ഉപയോഗിച്ച് 10 ലക്ഷം കണ്ടൽ ചെടികള്‍ വെച്ചുപിടിപ്പിക്കും

ഡ്രോൺ ഉപയോഗിച്ച് വിത്തിറക്കി ഒമാൻ പരിസ്ഥിതി വിഭാഗം. രാജ്യം ഹരിതവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്തിലാണ് ഡ്രോൺ ഉപയോഗിച്ച് തീരദേശങ്ങളിൽ കണ്ടൽ ചെടികളുടെ വിത്തിറക്കിയത്. ഒമാനിൽ ആദ്യമായാണ് ഇത് പരീക്ഷിക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പെട്രോളിയം ഡവലപ്‌മെന്റ് ഒമാന്റെ സഹകരണത്തോടെ പത്ത് ലക്ഷം കണ്ടൽ ചെടികളാണ് രാജ്യത്ത് വെച്ചുപിടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പരിസ്ഥിതി പ്രവർത്തകരുടെ ഉൾപ്പടെ സഹകരണത്തോടെ വിവിധ ഇടങ്ങളിൽ കണ്ടൽ ചെടികൾ വെച്ചുപിടിപ്പിച്ചിരുന്നു.
വിവിധ ഗവർണറേറ്റുകളിലായി വ്യത്യസ്ത ഇനത്തിൽ പെട്ട പത്ത് ലക്ഷം മരങ്ങളാണ് പരിസ്ഥിതി മന്ത്രാലയം വെച്ചുപിടിപ്പിക്കുന്നത്. മൂന്ന് വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതി. പദ്ധതിയിലൂടെ മലമുകളിലും താഴ് വാരങ്ങളിലും മരങ്ങളുടെ സാന്നിധ്യം വർധിപ്പിക്കും.

Related Articles

Close
%d bloggers like this: