spot_img
spot_img
HomeOMANപ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനാകുമോ? UIDAI തീരുമാനം ഇങ്ങനെ

പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് ഉണ്ടാക്കാനാകുമോ? UIDAI തീരുമാനം ഇങ്ങനെ

ന്യൂഡല്‍ഹി: UIDAI എന്‍ആര്‍ഐകള്‍ക്കായി ആധാര്‍ നിര്‍മ്മിക്കുന്നതിനുള്ള നിയമങ്ങള്‍ (NRI Aadhaar Card Rule) ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും NRI ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ആധാര്‍ ഉണ്ടാക്കാന്‍ കഴിയും. ഇതിനായി ഇന്ത്യന്‍ പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. UIDAI പറയുന്നതനുസരിച്ച്‌ ഏതെങ്കിലും സേവന ദാതാവിന്, ഒരു എന്‍ആര്‍ഐക്ക് (NRI) ആധാര്‍ അധിഷ്ഠിത പരിശോധന നടത്തണമെങ്കില്‍ എന്‍ആര്‍ഐ പൗരന്മാര്‍
എന്‍ആര്‍ഐയ്ക്കുള്ള ആധാര്‍ കാര്‍ഡ് (Aadhar Card for NRI) എന്ന് അപേക്ഷയില്‍ ചേര്‍ത്തിരിക്കണം.
ആധാര്‍ കാര്‍ഡിനായി (Aadhaar Card) പ്രവാസികള്‍ ചില നിയമങ്ങള്‍ പാലിക്കണമെന്ന് യുഐഡിഎഐ അറിയിച്ചിട്ടുണ്ട്.
ആധാര്‍ കാര്‍ഡ് ലഭിക്കുന്നതിന് പ്രവാസികള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് ആവശ്യമാണ്. ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ ഇണയ്ക്കായി (ഭാര്യ/ഭര്‍ത്താവ്) നിങ്ങളുടെ പാസ്പോര്‍ട്ട് തെളിവായി സമര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നിങ്ങളുടെ പങ്കാളിയുടെ പേരും നിങ്ങളുടെ പാസ്‌പോര്‍ട്ടില്‍ എഴുതിയിരിക്കണം.

പ്രവാസികളുടെ കുട്ടികള്‍ക്കുള്ള ആധാര്‍ കാര്‍ഡ് (Aadhar card for children of NRIs):

NRI കുട്ടികള്‍ക്കായി ആധാര്‍ കാര്‍ഡ് ഉണ്ടാക്കണമെങ്കില്‍ UIDAI നിയമങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്.
കുട്ടി ഒരു NRI ആണെങ്കില്‍ സാധുവായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആവശ്യമാണ്, കുട്ടി ഒരു ഇന്ത്യന്‍ പൗരനാണെങ്കില്‍ മാതാപിതാക്കളുമായുള്ള ബന്ധത്തിന്റെ ഏതെങ്കിലും രേഖ സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.
ഇതുകൂടാതെ രക്ഷിതാക്കളില്‍ ഒരാള്‍ കുട്ടിയുടെ പേരില്‍ അംഗീകാരം നല്‍കണം.

മൊബൈല്‍ പരിശോധന (mobile verification):

NRI ക്ക് ആധാര്‍ കാര്‍ഡിനായി നല്‍കിയിരിക്കുന്ന വിശദാംശങ്ങളില്‍ നിങ്ങളുടെ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമാണ്. UIDAI പറയുന്നതനുസരിച്ച്‌ ആധാര്‍ കാര്‍ഡിനായി അന്താരാഷ്ട്ര നമ്പറുകളുടെ അംഗീകാരം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ്. അതിനാല്‍ പ്രവാസികളുടെ (NRI) കയ്യില്‍ ഒരു ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

ആധാര്‍ കാര്‍ഡിനായി എന്‍ആര്‍ഐ എങ്ങനെ അപേക്ഷിക്കാം (How to Apply NRI for Aadhar Card):

1. എന്‍ആര്‍ഐക്ക് ഒരു ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതിന് ആദ്യം ഏതെങ്കിലും ആധാര്‍ കേന്ദ്രത്തില്‍ പോകേണ്ടിവരും.
2. സാധുവായ ഒരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൂടെ കൊണ്ടുപോകുക.
3. ഇനി enrollment form ല്‍ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
4. ആധാര്‍ എന്‍ റോള്‍ ചെയ്യുന്നതിന് ഇ-മെയില്‍ ഐഡി ആവശ്യമാണ്.
5. enrollment form ശ്രദ്ധാപൂര്‍വ്വം വായിച്ച്‌ ഡിക്ലറേഷനില്‍ ഒപ്പിടുക.
6. നിങ്ങളെ ഒരു എന്‍ആര്‍ഐ ആയി എന്‍ റോള്‍ ചെയ്യാന്‍ നിങ്ങളുടെ ഓപ്പറേറ്ററോട് ആവശ്യപ്പെടുക.
7. നിങ്ങളുടെ പാസ്‌പോര്‍ട്ട് നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡായി നല്‍കുക.
8. പാസ്പോര്‍ട്ടില്‍ നിന്നും നിങ്ങളുടെ വിലാസവും ജനനത്തീയതിയും ലഭിക്കും
9. നിങ്ങളുടെ biometric process പൂര്‍ത്തിയാക്കുക, ശേഷം എന്‍റോള്‍മെന്റ് സ്ലിപ്പ് നേടുക.

നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആധാര്‍ കാര്‍ഡ് ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: