OMANOMAN SPECIAL
കുവൈറ്റില്‍ നിന്ന് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ക്ക് നാട്ടിലേക്ക് പോകുന്നതിനും, തിരിച്ചെത്തുന്നതിനും തടസമില്ലെന്ന് ആരോഗ്യമന്ത്രി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിന്ന് രണ്ടു ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് കുവൈറ്റില്‍ നിന്ന് പുറത്തേക്ക് പോകുന്നതിനും, തിരിച്ചുവരുന്നതിനും തടസമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ ഹമൂദ് അല്‍ സബാഹ് പറഞ്ഞു.
ഹൈ റിസ്ക് രാജ്യങ്ങളിലേക്കും യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈറ്റിന് പുറത്തു നിന്ന് വാക്സിന് സ്വീകരിച്ച പ്രവാസികള്‍ക്ക്, അവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ അംഗീകാരം ലഭിച്ചെങ്കില്‍ കുവൈറ്റിലേക്ക് എത്താമെന്നും മന്ത്രി പറഞ്ഞു.
സ്കൂളുകള്‍ രണ്ട് ഷിഫ്റ്റ് സമ്പ്രദായത്തില്‍ തുറക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7 മുതല്‍ 10.30 വരെയും രണ്ടാമത്തേത് 11 മുതല്‍ 2.30 വരെയുമായിരിക്കും.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ മികച്ച പ്രതികരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍, ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്തതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായി. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് എത്തിച്ചേരുമെന്നാണ് സൂചന.