മസ്കത്ത്: ഒമാനില്‍ രാത്രികാല ലോക്ക്ഡൗൺ ഇപ്പോഴും പ്രാബല്യത്തിലാണെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (ജിസി) വ്യക്തമാക്കി.
രാത്രി ലോക്ക്ഡൗൺ സംബന്ധിച്ച് സുപ്രീം കമ്മിറ്റി പുതിയ പ്രസ്താവന ഒന്നും നടത്തിയിട്ടില്ലെന്നും ജിസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സുപ്രീം കമ്മിറ്റിയുടെ പേരില്‍ പ്രചരിക്കുന്ന കാര്യങ്ങളില്‍ യാതൊരു സത്യവുമില്ലെന്നും ജിസി പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദിവസവും രാത്രി 10 മുതൽ പുലർച്ചെ 5 വരെ രാത്രികാല ലോക്ക്ഡൗൺ സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.