spot_img
spot_img
HomeOMAN SPECIALസിബിഎസ്ഇ റിസള്‍ട്ടില്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ നേടിയത് ചരിത്ര വിജയം

സിബിഎസ്ഇ റിസള്‍ട്ടില്‍ ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍ നേടിയത് ചരിത്ര വിജയം

അടുത്തിടെ പ്രഖ്യാപിച്ച സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഫലങ്ങളിൽ ഒമാനില്‍ നിന്നുള്ള 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഉയര്‍ന്ന വിജയം നേടിയതായി ഒമാനിലെ ഇന്ത്യന്‍ സ്കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അറിയിച്ചു.

സിബിഎസ്‌ഇ യില്‍ ഈവര്‍ഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ സർവകാല റെക്കോർഡാണ് നേടിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയർന്ന നേട്ടം കൈവരിച്ചവരുടെ ശതമാനം ഉയര്‍ത്താനും, അതുവഴി അക്കാദമിക് രംഗത്ത് മികവിന്റെ അടയാളപ്പെടുത്തല്‍ സാധ്യമാക്കാനും കഴിഞ്ഞു.

ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ഈ വർഷം 10, 12 ക്ലാസുകളിൽ 100 ​​ശതമാനം വിജയമാണ് നേടിയത്, 10 -ാം ക്ലാസ്സിൽ ആകെ 1818 കുട്ടികളും 12 -ാം ക്ലാസിൽ 1724 കുട്ടികളുമാണ് ഉണ്ടായിരുന്നത്.

പന്ത്രണ്ടാം ക്ലാസ് കൊമേഴ്സ് സ്ട്രീമിന് ഈ വർഷം എക്കാലത്തെയും റെക്കോർഡ് വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ അർജുൻ അമിത് അത്താലി 99.4% മാർക്കോടെ ഒമാൻ ടോപ്പറായി; രണ്ടാം സ്ഥാനത്ത് 98.2%നേടിയ ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിലെ എ.രാഹുൽ ഗോവിന്ദരാജനാണ്. ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ ലിസ ആൻഡ്രിയ ഡിസാ, ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീറിലെ വിദുഷി ജഗ്‌നാനി എന്നിവർ 97.6%മാർക്ക് നേടി.

പന്ത്രണ്ടാം ക്ലാസ് സയൻസ് സ്ട്രീമില്‍ ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ രാഹുൽ ശ്രീറാം 99.2%നേടി ഒമാൻ ടോപ്പറായി. 99% മാര്‍ക്കോടെ രണ്ടാം സ്ഥാനം ഇന്ദ്രനീൽ സിംഗ് സോളങ്കി (ഇന്ത്യൻ സ്കൂൾ മസ്കറ്റ്), അനുഷ്ക തുമിക്കി (ഇന്ത്യൻ സ്കൂൾ ദർസൈറ്റ്) എന്നീ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. മൂന്നാം സ്ഥാനം മുഹമ്മദ് ഖുറൂ (ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര), അസ്ഫാഖ് ജലാൽ മുഹമ്മദ് അബ്ബാസ് നിഷ (ഇന്ത്യൻ സ്കൂൾ അൽ വാദി അൽ കബീർ) എന്നിവര്‍ക്കാണ്. ഇരുവരും 98.8% മാര്‍ക്ക് നേടി.

ഹ്യുമാനിറ്റീസ് സ്ട്രീമിലെ മൂന്ന് സ്ഥാനങ്ങളും ഇന്ത്യൻ സ്കൂൾ മസ്കറ്റിലെ വിദ്യാർത്ഥികൾക്കാണ്. അഞ്ജലി ഉണ്ണിത്താൻ (99%), അനുഷ്ക സാഹ (98.4%), സ്നിഗ്ധ സുരേഷ് (97.8%) എന്നിവരാണ് ആദ്യ മൂന്ന് ടോപ്പ് മാര്‍ക്കുകള്‍ വാങ്ങിയത്.

പത്താം ക്ലാസില്‍ ഇന്ത്യന്‍ സ്കൂള്‍ സോഹറിലെ കൃത്യാ വിജയാനന്ദ് (99.6%) ഒന്നാമതെത്തി, രണ്ടാം സ്ഥാനത്ത് സുദീക്ഷ ഹേമന്ത് കട്കറും (ഇന്ത്യൻ സ്കൂൾ അൽ ഗുബ്ര – 99.4%). മൂന്നാം സ്ഥാനത്ത് ഇന്ത്യൻ സ്കൂൾ അൽ ഗുബ്രയിലെ ആരോഷിഷ് പ്രധാൻ, ഇന്ത്യൻ സ്കൂൾ അൽ സീബിലെ സോമ്യാ പരിദ എന്നിവരുമാണ്. ഇരുവരും 99.2% മാർക്ക് നേടി.

മികച്ച റിസള്‍ട്ട് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം അഭിനന്ദിച്ചു. ബോർഡ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കാന്‍ പരിശ്രമിച്ച സ്കൂളുകളെയും അദ്ദേഹം അഭിനന്ദിച്ചു.

പകർച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികൾക്കിടയിലും വിദ്യാർത്ഥികൾ പഠിക്കുകയും വിജയം നേടുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാവരും ഒത്തൊരുമിച്ചു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർത്ഥികളെ സഹായിച്ചത് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ഇടപെടലും പരിശ്രമവുമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: