OMAN SPECIALSports
ഒമാന്‍ വോളിബോള്‍ അസോസിയേഷന് ഭാരവാഹികളെ തെരഞ്ഞെടുത്തു

മസ്കത്ത്: ഒമാൻ വോളിബോൾ അസോസിയേഷന്റെ (OVA) ജനറൽ അസംബ്ലി 2021/2024 വര്‍ഷത്തിലേക്കുള്ള ഡയറക്ടർ ബോർഡ് ചെയർമാനായി ഇബ്രാഹിം അബ്ദുള്ള അൽ മുഖ്ബലിയെ തിരഞ്ഞെടുത്തു.
സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടന്ന തിരഞ്ഞെടുപ്പിൽ 23 ക്ലബ്ബുകൾ പങ്കെടുത്തു.
സാലിം മുബാറക് അൽ ജാബ്രി ഡെപ്യൂട്ടി ചെയർമാനായും മുഹമ്മദ് ഈദ് അൽ ഹാഷ്മി സെക്രട്ടറിയായും ഒമാൻ ക്ലബിൽ നിന്നുള്ള ഖായിസ് ഹമീദ് ഹംദാൻ അസ്സഈദ് ഫൈനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സാദ സെയ്ദ് അൽ അസ്രിക്ക് വനിതാ സീറ്റ് ലഭിച്ചു. ഖാലിദ് മുഹമ്മദ് അൽ അരൈമി, റഷീദ് സലിം മുബാറക്, സലിം സെയ്ദ് അൽ ബലൂഷി, ഇസ്സ അബ്ദുള്ള അൽ ബലൂഷി എന്നിവരും ഡയറക്ടർ ബോർഡ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
അൽ ഇത്തിഹാദ്, അൽ ഇത്തിഫാഖ്, അൽ ബഷീർ, അൽ ഖബൗറ, അൽ സലാം, അൽ സുവൈഖ്, അൽ സീബ്, അൽ ഒറൂബ, അൽ കമേൽ, അൽ വാഫി, അൽ മുസന്ന, അൽ നാസർ, അഹ്ലി സിദാബ്, ബഹ്ല, സൊഹാർ, സലാല, സഹം, ദോഫാർ, ഇബ്രി, ഒമാൻ ക്ലബ്, ഖുരിയാത്ത്, മജീസ്, മസിറ എന്നിവയാണ് തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ക്ലബ്ബുകൾ.