ടെഹ്റാൻ: ഒമാന് വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ര് ഹമദ് അൽ ബുസൈദി ഇന്നലെ ടെഹ്റാനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ, ഇരുപക്ഷവും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ കൈമാറി. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ സഹകരണ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നല്കുമെന്ന് ഇരുവരും പറഞ്ഞു.
യോഗത്തിൽ ഇരുഭാഗത്തുനിന്നുമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.