International
യുഎഇ യിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടങ്ങി; ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവ്

കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. യുഎഇയില്‍നിന്ന് രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. ഇളവ് മുതലെടുത്ത് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. 28,000 മുതല്‍ 37,000 രൂപ വരെയാണ് നിരക്ക്.
ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് നിരക്കില്‍ ഒന്നാമത്, 37,000 രൂപ. ഫ്ലൈ ദുബായ് –31,000, എയര്‍ അറേബ്യ– 29,000 എന്നിങ്ങനെയാണ് റേറ്റ്. ചുരുങ്ങിയ നിരക്കുണ്ടായിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസും 28,000 രൂപവരെ കുത്തനെ കൂട്ടി. നിയന്ത്രണങ്ങളോടെയാണെങ്കിലും സര്‍വീസ് പുനരാരംഭിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി. നേരത്തെ ഖത്തര്‍ വഴി മാത്രമായിരുന്നു യാത്രാനുമതി. അടുത്ത ഘട്ടം തദ്ദേശീയ വാക്സിന് എടുത്തവര്‍ക്കും യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.