spot_img
spot_img
HomeInternationalസുൽത്താനേറ്റിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഒമാൻ ഓയിൽ കമ്പനി പുതിയ സർവീസ് സ്റ്റേഷൻ...

സുൽത്താനേറ്റിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഒമാൻ ഓയിൽ കമ്പനി പുതിയ സർവീസ് സ്റ്റേഷൻ തുറന്നു.

മസ്കത്ത്: സുൽത്താനേറ്റിനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റോഡിൽ ഒമാൻ ഓയിൽ കമ്പനി പുതിയ സർവീസ് സ്റ്റേഷൻ തുറന്നു.

സേവന ശൃംഖല വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഒമാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനി സൗദി അറേബ്യയിലേക്കുള്ള വഴിയിൽ അൽ ദാഹിറ ഗവർണറേറ്റിലെ വാദി അൽ ഹൈതമിൽ പുതിയ സേവന സ്റ്റേഷൻ തുറന്നത്.

മനസ്സമാധാനത്തോടെ ഡ്രൈവ് ചെയ്യുക, ഞങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ അരികിൽ, അതിരുകൾക്കപ്പുറത്തുമുണ്ട് എന്നാണ് കമ്പനി ഇതേക്കുറിച്ച് പ്രതികരിച്ചത്.

സൗദി അറേബ്യയിലേക്കുള്ള 680 കിലോമീറ്റർ റോഡ് തുറക്കാൻ ഒമാൻ തയ്യാറെടുക്കുമ്പോൾ 130 ദശലക്ഷം ക്യുബിക് മീറ്ററിലധികം മണലാണ് പദ്ധതിക്ക് വേണ്ടി നീക്കം ചെയ്തത്. നിലവിൽ ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ഏറ്റവും വേഗതയേറിയ റൂട്ട് 1638 കിലോമീറ്റർ നീളമുള്ള യുഎഇയിലൂടെ കടന്നുപോകുന്ന 1,638 കിലോമീറ്ററാണ്. 16 മുതല്‍ 18 വരെ മണിക്കൂറാണ് ഇതിന് ചെലവഴിക്കേണ്ടി വരുക. പുതിയ റോഡ് യാത്രയുടെ ദൂരം 800 കിലോമീറ്ററിലധികം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: