OMAN
ധോഫാറിലെ ഹോട്ടല്‍ സൗകര്യങ്ങള്‍ 75% വരെ തുറക്കാന്‍ അനുമതി

സലാല: ധോഫർ ഗവർണറേറ്റിലെ ഹോട്ടലുകൾക്ക് ഇന്ന് മുതൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരമാവധി 75 ശതമാനം ശേഷിയോടെ പ്രവർത്തിക്കാമെന്ന് പൈതൃക ടൂറിസം മന്ത്രാലയം അറിയിച്ചു.
ഖരീഫ് സീസൺ കാരണം, സലാലയിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിച്ചതിനാൽ ഹോട്ടലുകൾ പൂർണ്ണമായി പ്രവർത്തിക്കുന്നുണ്ട്. കൊറോണ വൈറസ് കാരണം ദോഫറിലെ എല്ലാ ഹോട്ടലുകളും 50% ശേഷിയിൽ പ്രവർത്തിക്കാൻ മന്ത്രാലയം നേരത്തെ നിർദ്ദേശിച്ചിരുന്നു.
അംഗീകൃത പ്രതിരോധ നടപടികൾ പാലിച്ചുകൊണ്ട്, ഇന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, 75 ശതമാനം ഹോട്ടൽ മുറികൾ പ്രവർത്തിപ്പിക്കാമെന്നാണ് പുതിയ നിര്‍ദേശം. ഹെറിറ്റേജ് ആൻഡ് ടൂറിസം മന്ത്രാലയം ഹോട്ടലുകൾക്കായി ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.