spot_img
spot_img
HomeOMANകൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന്​ അബൂദാബി സര്‍വീസ്​ ഇന്ന് തുടങ്ങും

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന്​ അബൂദാബി സര്‍വീസ്​ ഇന്ന് തുടങ്ങും

ദുബൈ: ദുബൈ, ഷാര്‍ജ എന്നിവക്ക്​ പുറമേ അബുദാബി വിമാനത്താവളത്തിലേക്കും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ്​ ശനിയാഴ്​ച മുതല്‍ ഭാഗികമായി പുനരാരംഭിക്കും. യു.എ.ഇയിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ പിന്‍വലിച്ചെങ്കിലും അബൂദബിയിലേക്ക്​ സര്‍വീസ്​ തുടങ്ങിയിരുന്നില്ല. ആഗസ്​റ്റ്​ പത്ത്​ മുതല്‍ തുടങ്ങുമെന്നായിരുന്നു എയര്‍ഇന്ത്യയും ഇത്തിഹാദും അറിയിച്ചിരുന്നത്​. എന്നാല്‍, കൊച്ചി, തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ന്യൂഡല്‍ഹി എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസ്​ ശനിയാഴ്​ചക്കും തിങ്കളാഴ്​ചക്കുമിടയില്‍ തുടങ്ങുമെന്ന്​ ഇത്തിഹാദ്​ വ്യക്​തമാക്കി.
ആഗസ്​റ്റ്​ പത്ത്​ മുതല്‍ മറ്റ്​ നഗരങ്ങളില്‍ നിന്നും സര്‍വീസ്​ പുനരാരംഭിക്കും.
നിലവില്‍ അഹ്മദാബാദ്​, ഹൈദരാബാദ്​, മുംബൈ, കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്​, ധാക്ക, കൊളംബോ എന്നീ വിമാനത്താവളങ്ങളാണ്​ ആഗസ്​റ്റ്​ പത്ത്​ മുതലുള്ള സര്‍വീസില്‍ ഉള്‍പെടുത്തിയിരിക്കുന്നത്​. ഇത്തിഹാദി​ന്‍റെ വെബ്​സൈറ്റിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്​.
ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലേക്ക്​ കേരളത്തില്‍ നിന്ന്​ വ്യാഴാഴ്​ച മുതല്‍ സര്‍വീസ്​ തുടങ്ങിയിരുന്നു. നിലവില്‍ അബൂദബിയിലേക്കുള്ള യാത്രക്കാര്‍ ഈ വിമാനത്താവളങ്ങള്‍ വഴിയാണ്​ യു.എ.ഇയിലേക്ക്​ എത്തുന്നത്​. അബൂദാബി കൂടി തുറക്കുന്നതോടെ പ്രവാസികള്‍ക്ക്​ നേരിട്ട്​ അബൂദബിയില്‍ ഇറങ്ങാന്‍ കഴിയും.
എന്നാല്‍, അബൂദബി, റാസല്‍ഖെമ വിമാനത്താവളങ്ങളില്‍ എത്തുന്നവര്‍ക്ക്​ പത്ത്​ ദിവസത്തെ ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്​. വിമാനത്താവളത്തില്‍ നിന്ന്​ തന്നെ ഹാന്‍ഡ്​ ബാന്‍ഡ്​ ധരിക്കണം. നാലാം ദിവസവും എട്ടാം ദിവസവും പി.സി.ആര്‍ പരിശോധന നടത്തണം. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവ്​ ഫലമാണ്​ ലഭിക്കുന്നതെങ്കില്‍ പത്താം ദിവസം ഹാന്‍ഡ്​ ബാന്‍ഡ്​ അഴിക്കുകയും പുറത്തിറങ്ങുകയും ചെയ്യാം.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: