OMANOMAN SPECIAL
കഴിഞ്ഞ വര്‍ഷം ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് 2292 സൈബര്‍ കുറ്റകൃത്യങ്ങള്‍

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ വര്‍ഷം രണ്ടായിരത്തിലധികം സൈബർ കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (NCSI) റിപ്പോര്‍ട്ട്.
NCSI റിപ്പോര്‍ട്ട് അനുസരിച്ച്, സുൽത്താനേറ്റിലെ മൊത്തം സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം 2020 ൽ 2,292 ആയിരുന്നു. ഈ കുറ്റകൃത്യങ്ങളിൽ 47 ശതമാനവും മറ്റുള്ളവരെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും, 16 ശതമാനം സ്വകാര്യം അല്ലെങ്കിൽ കുടുംബ ജീവിതത്തിന്റെ പവിത്രതയെ ആക്രമിച്ചതിനും, ഏഴ് ശതമാനം ഇൻഫർമേഷൻ നെറ്റ്വർക്ക് വഴി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതിനും ബ്ലാക്ക്മെയിൽ ചെയ്യുന്നതിനും 30 ശതമാനം മറ്റ് സാങ്കേതിക കുറ്റകൃത്യങ്ങൾക്കുമാണ്.