OMANOMAN SPECIAL
ഒമാനും മുബൈയും തമ്മില്‍ ക്രിക്കറ്റ് മത്സരം കളിച്ചേക്കും

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി മസ്കത്തിൽ ആറ് മത്സരങ്ങൾ (മൂന്ന് ടി 20 കളും മൂന്ന് ഏകദിനങ്ങളും) കളിക്കാൻ രഞ്ജി ട്രോഫി വമ്പന്മാരായ മുംബൈയെ ഒമാൻ ക്രിക്കറ്റ് അസോസിയേഷൻ ക്ഷണിച്ചു. ഒമാൻ ചീഫ് ഡെവലപ്മെന്റ് ഓഫീസർ ദുലീപ് മെൻഡിസാണ് കത്ത് അയച്ചത്.
ടി 20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുന്നതിനുമുമ്പ് ഒമാന്‍ ടീമിന് ശരിയായ കളി സമയം നൽകാന് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.