OMANOMAN SPECIAL
വാക്സിനെടുക്കാതെ ജോലിക്കെത്തിയ മൂന്ന് ജീവനക്കാരെ സി എന്‍ എന്‍ പിരിച്ചുവിട്ടു

കോവിഡ് വാക്സിനെടുക്കാതെ ജോലിക്കെത്തിയ മൂന്ന് ജീവനക്കാരെ അമേരിക്കന്‍ ടെലിവിഷന്‍ നെറ്റ്വര്ക്കായ സി എന്‍ എന്‍ പിരിച്ചുവിട്ടു. ഓഫീസിലും പുറത്തും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും വാക്സിന് എടുത്തിരിക്കണമെന്നാണ് കമ്പനി അടുത്തിടെ നടപ്പാക്കിയ നയം. ഈ നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് സി എന്‍ എന്‍ വ്യക്തമാക്കി.