OMANOMAN SPECIAL
ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ അനുമതി

ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഒറ്റ ഡോസ് കോവിഡ് വാക്സിന് രാജ്യത്ത് അടിയന്തര ഉപയോഗാനുമതി. ഓഗസ്റ്റ് അഞ്ചിനാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇതിനായി അപേക്ഷ സമർപ്പിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക.