മസ്കത്ത്: ഗ്രീസിലെ കാട്ടുതീയിൽ മരിച്ചവര്‍ക്ക് സുൽത്താനേറ്റ് അനുശോചനം അറിയിച്ചു.
റിപ്പബ്ലിക്ക് ഓഫ് ഗ്രീസ്, ഗവൺമെന്റ്, ആളുകൾ, കാട്ടുതീയിൽ മരിച്ചവരുടെ കുടുംബങ്ങൾ എന്നിവരോട് ഒമാന്റെ അനുശോചനവും സഹതാപവും അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു