OMANOMAN SPECIAL
ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിമ്പിക് മെഡലില്‍ സന്തോഷിക്കുന്നൊരാള്‍ ഒമാനിലുണ്ട്; ഇന്ത്യന്‍ ഹോക്കിയെ നെഞ്ചേറ്റിയ ഒമാനി

നാല്പത്തൊന്ന് വര്‍ഷത്തിന് ശേഷം ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍ അതിലേറെ സന്തോഷിക്കുന്ന ഒരാള്‍ ഒമാനിലുണ്ട്. ഇന്ത്യയുടെയും ഒമാനിന്റെയും മുൻ ഹോക്കി കോച്ച് സയീദ് അലി സിബ്തൈൻ നഖ്വിയാണത്. ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദീർഘനാളായി കാത്തിരുന്ന് മെഡൽ നേടിയ ഇന്ത്യൻ യുവ ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗോൾകീപ്പർ പി ആർ ശ്രീജേഷ്, ക്യാപ്റ്റൻ മൻപ്രീത് സിംഗ്, ഡിഫൻഡർ രൂപീന്ദർ പാൽ സിംഗ് എന്നിവരുൾപ്പെടെ നിരവധി ഇന്ത്യൻ കളിക്കാർ വിവിധ അവസരങ്ങളിൽ ഒമാനിൽ എത്തിയപ്പോൾ മസ്കത്തിലെ നഖ്വിയുടെ വസതിയും സന്ദർശിച്ചിട്ടുണ്ട്.
ഒമാൻ ഹോക്കി ടീമിന്റെ ആദ്യ പരിശീലകന് കൂടിയായിരുന്നു നഖ്വി
1978 ലെ മാഡ്രിഡ് ലോകകപ്പില്‍ ഇന്ത്യൻ വനിതാ ടീമുകളുടെ പരിശീലകനായിരുന്നു.
2016 ൽ, ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന്റെയും (FIH) ഏഷ്യൻ ഹോക്കി ഫെഡറേഷന്റെയും (AHF) ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് നഖ്വി അര്‍ഹനായിരുന്നു.
1973 ലും 1975 ലും ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായും 1978 ലും 1979 ലും ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ പരിശീലകനായും 1982 ൽ ഒമാന്റെ ദേശീയ ഹോക്കി പരിശീലകനായും 1984 മുതൽ 2002 വരെ 18 വർഷം ഒമാൻ ഒളിമ്പിക് കമ്മിറ്റിയുടെ സാങ്കേതിക ഉപദേഷ്ടാവായും നഖ്വി സേവനമനുഷ്ടിച്ചിട്ടുണ്ട്.