OMANOMAN SPECIAL
മെസ്സി പി.എസ്.ജിയിലേക്ക്; പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് ലയണൽ മെസ്സി

നിരവധി അഭ്യൂഹങ്ങള്‍ക്കിടെ ലയണല്‍ മെസ്സി പി എസ്സ് ജി യില്‍ ചേര്‍ന്നു. പത്താം നമ്പര്‍ ജെഴ്സി വിട്ട് 19 -ാം നമ്പർ ജേഴ്സി ധരിക്കാനാണ് മെസ്സിയുടെ പുതിയ തീരുമാനം. പി.എസ്.ജിയിൽ നെയ്മർ ആണ് പത്താം നമ്പർ ജേഴ്സി അണിയുന്നത്. അതിനിടെ, മെസിയുടെ വരവോടെ കിലയൻ എംബപ്പേ ടീം വിടുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്നുണ്ട്.
ബാഴ്സലോണ വിട്ട ഇതിഹാസ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിൽ ചേരുമെന്ന വാർത്ത പുറത്ത് വരുന്നത് ഇന്ന് പുലർച്ചെയാണ്. ഫ്രഞ്ച് ഭീമന്മാരായ പാരീസ് സെന്റ് ജർമ്മനുമായുള്ള (പി.എസ്.ജി.) മെസിയുടെ മൂന്ന് വർഷത്തെ കരാർ ധാരണയായി എന്നാണ് വിവരം. ലയണൽ മെസ്സിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് പി.എസ്.ജി. പി.എസ്.ജി.യിൽ പത്താം നമ്പർ ജേഴ്സി വേണ്ടെന്ന് മെസി. പത്തൊമ്പതാം നമ്പർ ജേഴ്സി ധരിക്കാൻ തീരുമാനം. മെസി പി.എസ്.ജി.യിലേക്ക് വരുന്നതോടെ കിലയൻ എംബപ്പേ ടീം വീശുമെന്ന് സൂചന. ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന ലയണൽ മെസി ഉടൻ തന്നെ പി.എസ്.ജി.യിലേക്ക് ചേക്കേറും.
ബാഴ്സലോണയുടെ മുൻ പരിശീലകനായ പെപ്പിന് മെസിയെ ക്ലബിലെത്തിക്കാൻ താത്പര്യമുണ്ടായിരുന്നു. ഇന്നലെയാണ് മെസി ബാഴ്സ വിട്ടു എന്നതിനുള്ള ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. സാമ്പത്തിക, സാങ്കേതിക കാരണങ്ങൾ കൊണ്ട് മെസി ക്ലബ് വിടുകയാണെന്നാണ് വാർത്താകുറിപ്പിലൂടെ ബാഴ്സലോണ അറിയിച്ചത്. 12ആം വയസ്സിൽ ബാഴ്സലോണയുമായി കരാർ ഒപ്പിട്ട താരം 22 വർഷങ്ങൾ ക്ലബിൽ ചെലവഴിച്ചതിനു ശേഷമാണ് മടങ്ങുന്നത്.