OMANOMAN SPECIAL
സൂര് തീരത്ത് മത്സ്യബന്ധന വലയില്‍ കുടുങ്ങിയ തിമിംഗലം ചത്തു

സൂർ: സൂര് തീരത്തിനടുത്തുള്ള മത്സ്യബന്ധന വലയിൽ കുടുങ്ങിയ ബാലീന് തിമിംഗലം ചത്തു. 1972 മുതൽ തിമിംഗലം വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവികളുടെ പട്ടികയിലുണ്ട്.
ഒമാൻ, പാകിസ്ഥാൻ, ഇന്ത്യ, അറേബ്യൻ ഗൾഫ് തീരങ്ങളിൽ മത്സ്യബന്ധന വലയിൽ കുടുങ്ങുന്നത് ഉൾപ്പെടെയുള്ള വിവിധതരം ഭീഷണി ഹംബാക്ക് തിമിംഗലങ്ങൾ നേരിടുന്നുണ്ടെന്ന് സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ജല സമ്പത്ത് സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ (11) അനുസരിച്ച് തിമിംഗലങ്ങൾ, ആമകൾ, സസ്തനികൾ, കടൽ പക്ഷികൾ എന്നിവയെ മത്സ്യബന്ധനം നടത്തലും വേട്ടയാടലും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.