OMANOMAN SPECIAL
അല്‍ ജബല്‍ അല്‍ അഖാദറിലെ മാതളനാരങ്ങയുടെ വിളവെടുപ്പ് തുടങ്ങി

നിസ്വ: അൽ ജബൽ അൽ അഖാധറിലെ കര്‍ഷകര്‍ മാതളനാരങ്ങയുടെ വിളവെടുപ്പും വിപണനവും ആരംഭിച്ചു. ഇത്തവണ വൈകിയാണ് വിളവെടുപ്പ് നടക്കുന്നത്. അൽ ജബൽ അൽ അഖാദറിലെ മാതളനാരങ്ങക്ക് ഉയർന്ന ഗുണമേന്മയും രുചിയും കാരണം വലിയ ഡിമാന്റാണുള്ളത്. മാതളം പ്രദേശത്തെ കൃഷിയിടങ്ങളിലും വീടുകളിലുമൊക്കെ നട്ടുപിടിപ്പിക്കുന്നുണ്ട്.
അൽ ജബൽ അൽ അഖാധറിന്റെ മാതളനാരങ്ങയ്ക്ക് ഉപഭോക്താക്കൾ വളരെയധികമായതിനാല്‍ മികച്ച വിപണനം നടക്കുകയും അതുവഴി കർഷകർ മികച്ച വരുമാനം നേടുകയും ചെയ്യുന്നു.