OMANOMAN SPECIAL

ഒമാന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ 2023 ഓടെ പ്രവര്‍ത്തന സജ്ജമാകും; സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേബിള്‍ കാറുള്‍പ്പടെ നിരവധി സൗകര്യങ്ങള്‍; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനം

മസ്കത്ത്: 2023 ഓടെ ഒമാൻ ബൊട്ടാണിക് ഗാർഡൻ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേബിൾ കാറുകൾ ഇവിടുത്തെ പ്രധാന ആകർഷണമായിരിക്കുമെന്നും പൈതൃക -ടൂറിസം മന്ത്രി സാലിം അൽ മഹ്റൂഖി പറഞ്ഞു.

അൽഖൗഡിൽ സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടം ലോകത്തിലെ ഏറ്റവും വലിയ സസ്യോദ്യാനങ്ങളിൽ ഒന്നായിരിക്കും. നഴ്സറി, സന്ദർശക കേന്ദ്രം, ഗവേഷണ കേന്ദ്രം, ഫീൽഡ് സ്റ്റഡി സെന്റർ, ഔട്ട്ഡോർ ആവാസ കേന്ദ്രങ്ങൾ, വടക്കൻ പർവത പരിസ്ഥിതി പഠനം, തെക്കൻ പർവത പരിസ്ഥിതി പഠനം, നാച്യുറല്‍ റിസര്‍വ് ഏരിയ എന്നിവ ഇതില്‍ ഉൾപ്പെടുന്നു .
ഒന്നിലധികം എൻട്രികളും എക്സിറ്റ് പോയിന്റുകളുമുള്ള ഭീമൻ ഗ്ലാസ് താഴികക്കുടങ്ങള്‍ ഉൾപ്പെടുന്ന ഈ പദ്ധതി മസ്കത്ത് എക്സ്പ്രസ് വേയ്ക്ക് സമീപമാണ് സ്ഥിതിചെയ്യുന്നത്.

423 ഹെക്ടറിൽ വികസിപ്പിച്ചെടുത്ത ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശകർക്ക് ഒമാനിലെ സസ്യജാലങ്ങളും പൂച്ചെടികളുമെല്ലാം അനുഭവിച്ചറിയാൻ അവസരമൊരുക്കുന്നതായിരിക്കും.
ദിവാൻ ഓഫ് റോയൽ കോർട്ട് മേൽനോട്ടം വഹിക്കുന്ന ഈ പദ്ധതിയില്‍ പരമ്പരാഗതമായി കൃഷി ചെയ്യുന്ന വിളകളും ഒമാനിലെ സസ്യങ്ങൾ ആളുകള്‍ ഉപയോഗിക്കുന്ന നിരവധി മാർഗങ്ങളും പ്രദർശിപ്പിക്കാനും പദ്ധതിയുണ്ട്.
കൂടാതെ വിനോദത്തിനും വിശ്രമത്തിനുമായി വിവിധ സൗകര്യങ്ങൾ, കളിസ്ഥലങ്ങള്‍, കുടുംബത്തോടൊപ്പം സന്തോഷകരമാക്കാനുള്ള മേഖലകൾ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Close
%d bloggers like this: