OMANOMAN SPECIAL
മലപ്പുറം വടപ്പുറം സ്വദേശി കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപെട്ടു

സലാല: മലപ്പുറം വടപ്പുറം പാലപ്പറമ്പ് സ്വദേശി കാറ്റുമുണ്ട നാരായണൻ പ്രജീഷ് നാരായണൻ (42) കൊവിഡ് ബാധിച്ച് ഒമാനിലെ സലാലയിൽ മരണപെട്ടു
സനായിയ്യയിൽ ഒരു സ്വകാര്യ വർക് ഷോപ്പിലെ ജീവനക്കാരനായിരുന്ന പ്രജീഷ് കഴിഞ്ഞ ആഗസ്റ്റ് മൂന്ന് മുതൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 16 വർഷമായി സലാലയിലുണ്ട്.
മാതാവ്: ശാരദ കടബത്ത്
ഭാര്യ സുചിത്ര പൂവത്തുംപറമ്പിൽ.
ബൗധീക ശരീരം കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം സലാലയിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.