മസ്കത്ത്: ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം കടൽയാത്രക്കാരുടെ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും കാലാവധി 2021 ഡിസംബർ 31 വരെ നീട്ടി നല്കി.
കോവിഡ് -19 ന്റെ വ്യാപനം തടയാനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ കീഴില്‍ ഇഷ്യൂ ചെയ്ത് കൊടുക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിയത്.
താഴെ കൊടുത്തിരിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും കാലാവധിയാണ് നീട്ടുന്നത്.
1- യോഗ്യതാ സർട്ടിഫിക്കറ്റുകൾ
2- തൊഴില്‍ പ്രാവീണ്യത്തിന്റെ സർട്ടിഫിക്കറ്റുകൾ
3- കടൽ യാത്രക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
4- കടൽ യാത്രക്കാരുടെ തിരിച്ചറിയൽ രേഖ.
എന്നാല്‍ താഴെ പറയുന്നവ കാലാവധി നീട്ടിയവയില്‍ ഉൾപ്പെടില്ല:
1- 2020 മെയ് 1 ന് മുമ്പ് കാലഹരണപ്പെട്ട കടൽ യാത്രക്കാരുടെ സർട്ടിഫിക്കറ്റുകളും രേഖകളും
2- കടലിലല്ലാത്ത കപ്പലുകളിൽ ജോലി ചെയ്യുന്ന കടൽ യാത്രക്കാരുടെ സർട്ടിഫിക്കറ്റുകൾ
3- കപ്പലുകളിൽ അല്ലാത്ത കടൽ യാത്രക്കാരുടെ സർട്ടിഫിക്കറ്റുകളും രേഖകളും.
സർക്കുലറിന് വിരുദ്ധമായതെല്ലാം പുതുക്കികൊടുക്കപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.