OMANOMAN SPECIAL

നോര്‍ത്ത് അല്‍ ബാത്വിനയില്‍ വാക്സിനെടുത്തവര്‍ മൂന്ന് ലക്ഷം പിന്നിട്ടു

മസ്കത്ത്: ഓഗസ്റ്റ് 4 വരെ നോർത്ത് അൽ ബാത്വിന ഗവർണറേറ്റിൽ 300,000-ത്തിലധികം ആളുകൾ കോവിഡ് -19 വാക്സിന്‍ എടുത്തതായി ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നോർത്ത് അൽ ബാത്വിന ഗവർണറേറ്റിലെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ നല്ല ജനപങ്കാളിത്തം അനുഭവപ്പെടുന്നുണ്ട്.

പതിനെട്ടും അതിന് മുകളിലും പ്രായമായവര്‍ക്ക് വാക്സിനേഷൻ നൽകാൻ ഗവർണറേറ്റിലെ എല്ലാ വിലായത്തുകളിലും ആറ് വാക്സിനേഷൻ സെന്ററുകൾ അനുവദിച്ചിട്ടുണ്ടെന്ന് നോർത്ത് അൽ ബാത്വിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിലെ ഡിസീസസ് സർവൈലൻസ് ആന്റ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഫാത്തിമ ബിൻത് ഹാഷിം അൽ ഹാഷിമി പറഞ്ഞു.

നോർത്ത് അൽ ബാത്വിന ഗവർണറേറ്റിൽ കഴിഞ്ഞ ബുധനാഴ്ച വരെ വാക്സിനേഷൻ സ്വീകരിച്ചവർ 288,517 ഒമാനികൾ ഉൾപ്പെടെ 342,322 പേര്‍ ആയിരുന്നു. അവിടെ ഒരു ഡോസിന്റെ കവറേജ് നിരക്ക് 77 ശതമാനത്തിലെത്തിയെന്ന് ഡോ. ഫാത്തിമ അൽ ഹാഷിമി വിശദീകരിച്ചു.

Related Articles

Close
%d bloggers like this: