റിയാദ്: ഉംറ തീർഥാടനത്തിന്റെ ഭാഗമായി സൗദി അറേബ്യ പുണ്യനഗരമായ മക്കയിലേക്ക് വിദേശത്ത് നിന്നുള്ള വാക്സിനെടുത്ത തീർഥാടകരെ കൂടി അനുവദിച്ചേക്കുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ക്രമേണ ഉംറ അഭ്യർത്ഥനകൾ സ്വീകരിക്കാന്‍ ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചതായി സൗദി പ്രസ് ഏജൻസി പറഞ്ഞു.
റിപ്പോർട്ട് പ്രകാരം, മിഡിൽ ഈസ്റ്റേൺ രാജ്യത്തിന്റെ പ്രവേശന-നിരോധന പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള വാക്സിനേഷൻ എടുത്തവര്‍ എത്തുമ്പോൾ സ്ഥാപനപരമായ ക്വാറന്റൈനിൽ കഴിയേണ്ടിവരും.
വിദേശ തീർത്ഥാടകർ സൗദി അംഗീകൃത വാക്സിന് എടുത്തിരിക്കണം. ആഭ്യന്തര തീർത്ഥാടകർക്ക് ഒക്ടോബര്‍ മുതല്‍ ഉംറ ചെയ്യാന്‍ സൗദി അവസരമൊരുക്കിയിരുന്നു.