OMANOMAN SPECIAL
ഒമാനി വിദ്യാര്‍ത്ഥികളുടെ കണ്ടുപിടുത്തം ശ്രദ്ധേയമാകുന്നു

മസ്കത്ത്: ഹരിതാഭമായ ഊർജ്ജ സ്രോതസ്സുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ഒമാനി വിദ്യാർത്ഥികൾ ഒരു ഹൈബ്രിഡ് എനർജി സിസ്റ്റം വികസിപ്പിച്ചെടുത്തു.
യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസസ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ഖലീഫ ബിൻ അമർ അൽ ഖാരിയും സെയ്ഫ് ബിൻ മുഹമ്മദ് അൽ മസ്രൂയിയുമാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതിന് ഏകദേശം 2,500 വാട്ട്സ് വൈദ്യുത ലോഡ് പ്രവർത്തിപ്പിക്കാൻ കഴിയും.
യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 11 -ാമത് എഞ്ചിനീയറിംഗ് സ്റ്റുഡന്റ് ഫോറത്തിൽ പ്രോജക്റ്റിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു, കൂടാതെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നവേഷൻ മന്ത്രാലയത്തിൽ നിന്ന് ധനസഹായം ലഭിച്ചതായും ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.