മസ്കത്ത്: ഹിജ്റ വര്‍ഷത്തിലെ പുതുവത്സര അവധി കാരണം ഇന്ന് മസ്കത്ത് ഗവർണറേറ്റിൽ കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ആരോഗ്യ മന്ത്രാലയം (MOH) അറിയിച്ചു.
തറാസുദ് പ്ലസ് ആപ്ലിക്കേഷൻ സിസ്റ്റം അല്ലെങ്കിൽ Covid19.moh.gov.om എന്ന ലിങ്ക് മുഖേന ഇന്നത്തെ അപ്പോയിന്റ്മെന്റുകൾ പുനക്രമീകരിക്കാൻ അഭ്യർത്ഥിക്കുന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
എന്നാല്‍ നോർത്ത് അൽ ബാത്വിന ഗവർണറേറ്റിലെ DGHS, ഗവർണറേറ്റിലെ എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും ഹിജ്റ പുതുവത്സര അവധിക്കാലത്ത് പ്രതിരോധ കുത്തിവയ്പ്പ് തുടരുമെന്ന് അറിയിച്ചു.
നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ ഗവർണറേറ്റുകളിലെ ഡിജിഎച്ച്എസ്, ഹിജ്റ പുതുവത്സര അവധിക്കാലത്ത് എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും കോവിഡ് -19 വാക്സിനേഷൻ കാമ്പെയ്ൻ തുടരുമെന്ന് അഭിപ്രായപ്പെട്ടു.