spot_img
spot_img
HomeOMANവെള്ളക്കെട്ടുകളിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്

വെള്ളക്കെട്ടുകളിൽ കുളിക്കാൻ ഇറങ്ങുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്

ഒമാനിലെ വിവിധ മേഖലകളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിൽ നിരവധി വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്. എന്നാൽ ഇത്തരം വെള്ളക്കെട്ടുകളിൽ നീന്താനോ, കുളിക്കാനോ ഇറങ്ങരുത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതരാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രധാനമായും തെക്കൻ ശർഖിയ ഗവർണറേറ്റിലാണ് ഇത്തരം വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുള്ളത്. ഇത്തരത്തിലുള്ള വെള്ളക്കെട്ടുകളിൽ കുളിക്കാനും മറ്റും ഇറങ്ങുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: