OMANOMAN SPECIAL
അനുമതിയില്ലാതെ മത്സ്യ ബന്ധനത്തിലേർപ്പെടുന്ന പ്രവാസികൾക്കെതിരെ കര്‍ശന നടപടി; അല്‍വുസ്തയില്‍ പ്രവാസികള്‍ അറസ്റ്റിലായി

കൃത്യമായ അനുമതിയില്ലാതെ ഒമാനിൽ മത്സ്യ ബന്ധനത്തിലും, വിപണനത്തിലും ഏർപ്പെടുന്ന പ്രവാസികൾക്കെതിരെ കർശന നടപടി. കാർഷിക – ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ വുസ്ത ഗവർണറേറ്റിലെ മഹൗത് വിലയത്തിൽ നടത്തിയ പരിശോധനയിൽ നിയമ വിരുദ്ധ മത്സ്യ ബന്ധനത്തിൽ ഉൾപ്പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവർ ഉപയോഗിച്ചിരുന്ന ബോട്ടുകളും അധികൃതർ പിടിച്ചെടുത്തു.