മസ്കത്ത്: നിരവധി സംസ്ഥാനങ്ങളിൽ ഉണ്ടായ കാട്ടുതീയിൽ ദുരിതത്തിലായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയട് ഒമാൻ അനുശോചനം അറിയിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് അൾജീരിയയിലെ ജനങ്ങളോടും സര്‍ക്കാരിനോടും നിരവധി സംസ്ഥാനങ്ങളിൽ ഉണ്ടായ കാട്ടുതീയിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും അനുശോചനം പ്രകടിപ്പിക്കുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഒമാന്‍ വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.