OMANOMAN SPECIAL

വിജയത്തിന്‍റെ പാതയില്‍ ഒമാന്‍ ഇന്‍ഡസ്ട്രിയല്‍ ഇന്നൊവേഷന്‍ സെന്‍റര്‍

മസ്കത്ത്: ഒമാനിലെ ഇൻഡസ്ട്രിയൽ ഇന്നൊവേഷൻ സെന്റർ (ഐഐസി) നവീന ആശയങ്ങൾ വാണിജ്യ ഉൽപന്നങ്ങളാക്കി മാറ്റുന്നതിനും ഒമാനികളുടെ നൂതന കഴിവുകൾ വികസിപ്പിക്കുന്നതിനും ലാഭകരമായ ബിസിനസുകൾ ആരംഭിക്കുന്നതിന് സഹായിക്കുന്നതിനായും പരിശ്രമിക്കുന്ന ഒരു കേന്ദ്രമാണ്. ഐഐസി സംരംഭകരെ പിന്തുണയ്ക്കുകയും അവരുടെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക, അന്തർദേശീയ വിപണികളിലേക്ക് ഇടിച്ചുകയറാന്‍ ബിസിനസുകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. അതോടൊപ്പം ചെറുകിട, ഇടത്തരം സംരംഭങ്ങളെ നല്ല സാമ്പത്തിക വരുമാനം നേടാൻ സഹായിക്കുകയും വിജയകരമായ വ്യവസായ സംരംഭകരുടെ ഒരു ശൃംഖല കെട്ടിപ്പടുക്കാൻ പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. കൂടുതല്‍ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും അതിലൂടെ ദേശീയ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ഐഐസി യുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്.

Related Articles

Close
%d bloggers like this: