ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിൽ അംഗമായ മലയാളി കായിക താരം പി ആർ ശ്രീജേഷിനും ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ട് മലയാളി കായിക താരങ്ങൾക്കും സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം നൽകും. പൊതു വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്സ്) ആയ ശ്രീജേഷിനെ ജോയിന്റ് ഡയറക്ടർ (സ്പോർട്സ്) ആയി സ്ഥാനക്കയറ്റം നൽകുവാനും തീരു മാനിച്ചു. ഒളിമ്പിക്സില്‍ പങ്കെടുത്ത എട്ട് കായിക താരങ്ങൾക്ക് നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് പുറമേ അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.