spot_img
spot_img
HomeOMANരണ്ട് ദശകങ്ങൾക്കുള്ളിൽ ആഗോള താപനില ശരാശരി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഉയരുമെന്ന് യുഎന്‍ കാലാവസ്ഥ സമിതിയുടെ...

രണ്ട് ദശകങ്ങൾക്കുള്ളിൽ ആഗോള താപനില ശരാശരി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഉയരുമെന്ന് യുഎന്‍ കാലാവസ്ഥ സമിതിയുടെ മുന്നറിയിപ്പ്

രണ്ട് ദശകങ്ങൾക്കുള്ളിൽ ആഗോള താപനില ശരാശരി 1.5 ഡിഗ്രി സെന്റിഗ്രേഡ് ഉയരുമെന്ന് യുഎന്നിന്റെ കാലാവസ്ഥാ വ്യതിയാന സമിതിയുടെ (ഐപിസിസി) മുന്നറിയിപ്പ്. ഇതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾ മറ്റ് അപകടങ്ങൾക്കൊപ്പം, കടുത്ത വെള്ളപ്പൊക്കം, വരൾച്ച, ചുഴലിക്കാറ്റുകൾ, സൂപ്പർസൈക്ലോണുകൾ, മഞ്ഞുപാളികൾ ഉരുകല്‍, സമുദ്രനിരപ്പ് ഉയരല്‍, തീരപ്രദേശങ്ങളിലെ വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. രോഗവും പകർച്ചവ്യാധികളും മറ്റ് നിരവധി അപകടങ്ങളും ഇതിന്‍റെ ബാക്കിപത്രങ്ങളാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളതാപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം സുൽത്താനേറ്റിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഒമാൻ ആസ്ഥാനമായുള്ള പരിസ്ഥിതി വിദഗ്ധർ വളരെക്കാലമായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും, സമുദ്രജലനിരപ്പ് ഉയരുന്നത് വടക്ക് തെക്ക് അൽ ഷർഖിയയിലെ നഗരങ്ങളെയും പട്ടണങ്ങളെയും ബാധിക്കും. കൂടാതെ ഉത്തര, ദക്ഷിണ ബാത്വിന ഗവർണറേറ്റുകളില്‍ ടൂറിസം, റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, വ്യവസായം എന്നിവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനം ഒമാന്റെ കാർഷിക, മത്സ്യമേഖലയെയും ബാധിച്ചേക്കും. ദീർഘകാലത്തെ വരൾച്ച ഭൂഗർഭജലത്തിലേക്ക് പ്രത്യേകിച്ച് തീരത്തിനടുത്ത് ഉപ്പുവെള്ളം കയറാൻ കാരണമായേക്കും. അറബിക്കടലിൽ, ജലത്തിന്റെ രാസ സ്വഭാവത്തിലുള്ള മാറ്റങ്ങൾ ചില മത്സ്യ ഇനങ്ങളുടെ പ്രത്യുൽപാദന ചക്രങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ചൂരയും മത്തിയും പോലുള്ള മത്സ്യങ്ങളില്‍.

RELATED ARTICLES

Most Popular

Recent Comments

You cannot copy content of this page
%d bloggers like this: