മസ്കത്ത്: മസ്കത്ത് ഗവർണറേറ്റില്‍ മത്സ്യബന്ധന നിയന്ത്രണം തെറ്റിച്ച് പിടികൂടിയ 362 കിലോഗ്രാം ചെമ്മീൻ അധികൃതര്‍
പിടിച്ചെടുത്തു.
ഡിസംബർ ആദ്യം മുതൽ ആഗസ്റ്റ് അവസാനം വരെ മന്ത്രാലയം ചെമ്മീൻ മത്സ്യബന്ധനം നിരോധിച്ചിരുന്നു. നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കുമെന്ന് കാർഷിക, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പറഞ്ഞു.