OMANOMAN SPECIAL
യെമനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള സുല്‍ത്താനേറ്റിന്റെ ശ്രമങ്ങള്‍ക്ക് നന്ദിയറിയിച്ച് അമേരിക്ക

മസ്കത്ത്: യെമനിലെ പ്രതിസന്ധി അവസാനിപ്പിച്ച് യെമനിലും പ്രദേശത്തും സ്ഥിരത ഉറപ്പുവരുത്താനും സമാധാനപരമായ പരിഹാരം കാണാനും സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ നേതൃത്വത്തില്‍ സുൽത്താനേറ്റ് നടത്തിയ ശ്രമങ്ങളെ അമേരിക്ക അഭിനന്ദിച്ചു.
പ്രതിസന്ധിക്ക് വ്യക്തമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ഐക്യരാഷ്ട്രസഭയോടും സുൽത്താനേറ്റ്, സൗദി അറേബ്യ തുടങ്ങിയ പ്രാദേശിക രാജ്യങ്ങളോടും ഒപ്പം അമേരിക്ക പ്രവർത്തിക്കുന്നുണ്ടെന്ന് യെമനിലെ യുഎസ് പ്രത്യേക പ്രതിനിധി സ്ഥിരീകരിച്ചു. വെടിനിർത്തലിനുള്ള ബന്ധപ്പെട്ട ഇരുകക്ഷികളുടെയും പിന്തുണ യെമനിൽ പ്രതീക്ഷയുടെ തിളക്കം കണ്ടെത്താൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.