OMANOMAN SPECIAL
റോഡിലെ മണല്‍ക്കൂനകള്‍ക്ക് അതിവേഗം പരിഹാരം കാണും.

മസ്കത്ത്: ചില റോഡുകളിൽ മണൽ അടിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവ നീക്കം ചെയ്യുമെന്നും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം പറഞ്ഞു.
റോഡുകളില്‍ മണൽ കുന്നുകൂടുന്നത് കുറയ്ക്കാന്‍ വേണ്ടി സുസ്ഥിരമായ പരിഹാരങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മൺസൂൺ കാറ്റ് സജീവമായതിനാല്‍ വാഹനമോടിക്കുമ്പോൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വാഹനമോടിക്കുന്നവരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.