മസ്കത്ത്: ഒമാനി പൈതൃകവും ചരിത്രവും നാഗരികതയും പഠിക്കുന്നതിൽ വൈദഗ്ധ്യമുള്ള ഒമാനി ഹിസ്റ്റോറിക്കൽ സൊസൈറ്റിക്കായി ഒരു മാനേജ്മെന്റ് ടീം രൂപീകരിക്കാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി തീരുമാനിച്ചു.
ഒമാനി പൈതൃകത്തിന്റെ സംരക്ഷണം, ഡോക്യുമെന്റേഷൻ, ഇവന്റുകൾ സംഘടിപ്പിക്കൽ, പ്രാദേശികമായും ആഗോള തലത്തിലും പ്രശസ്തമായ ശാസ്ത്ര -ബൗദ്ധിക സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തല്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സയ്യിദ് നോഹ് ബിൻ മുഹമ്മദ് അൽ ബുസൈദി (ചെയർമാൻ), ഡോ. ഇബ്രാഹിം ബിൻ യഹ്യ അൽ ബുസൈദി (വൈസ് ചെയർമാന്), സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ആധുനിക, സമകാലിക ചരിത്ര പ്രൊഫസർ എന്നിവരാണ് സമിതി അംഗങ്ങള്‍.