കോവിഡ് കേസുകൾ കുറയുകയും പ്രതിരോധ കുത്തിവെയ്പ്പ് ശക്തിപ്പെടുകയും ചെയ്തതോടെ, സ്കൂളുകൾ തുറക്കുന്നത് വീണ്ടും ചര്‍ച്ചയാകുന്നു.
സ്കൂളുകൾ അടച്ചുപൂട്ടിയത് 156 ദശലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിച്ചിട്ടുണ്ടെന്നും കുട്ടികൾക്കും യുവാക്കൾക്കും സ്കൂളിൽ നിന്ന് നഷ്ടമാകുന്നത് ഒരിക്കലും തിരിച്ചെടുക്കാനാകില്ലെന്നും ഐക്യരാഷ്ട്ര ചിൽഡ്രൻസ് ഫണ്ട് (UNICEF) മുന്നറിയിപ്പ് നൽകി.
പഠന നഷ്ടം, മാനസിക ക്ലേശം, അക്രമം, ഗാഡ്ജെറ്റുകളുടെ ദുരുപയോഗം എന്നിവ മൂലം കുട്ടികൾക്കുള്ള അനന്തരഫലങ്ങൾ അവരുടെ അക്കാദമിക് നേട്ടത്തിലും സാമൂഹിക ഇടപെടലിലും ശാരീരികവും മാനസികവുമായ ആരോഗ്യത്തിലും അനുഭവപ്പെടുമെന്നും യൂണിസെഫ് പറഞ്ഞു.
സുൽത്താനേറ്റില്‍ അന്താരാഷ്ട്ര സ്കൂളുകളിൽ നിന്നുള്ള പ്രവാസികളായ കുട്ടികൾ ഉൾപ്പെടെ 12 വയസ്സിനു മുകളിലുള്ള സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
പുതിയ സെമസ്റ്ററിന്റെ തുടക്കത്തിൽ സ്കൂളുകൾ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.