മക്ക: വിദേശങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസകൾ അനുവദിക്കാൻ തുടങ്ങിയെങ്കിലും മുപ്പതു രാജ്യക്കാർക്ക് നിലവിൽ ഉംറ വിസകൾ അനുവദിക്കുന്നില്ലെന്ന് സൗദി അധികൃതര്‍ പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ അടക്കമുള്ള രാജ്യക്കാർക്കാണ് നിലവിൽ ഉംറ വിസകൾ അനുവദിക്കാത്തത്. കൊറോണ വ്യാപനം നിയന്ത്രണ വിധേയമാകുന്നതു വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഉംറ വിസകൾ അനുവദിക്കില്ലെന്നും ബന്ധപ്പെട്ടവർ വെളിപ്പെടുത്തി.
സാധാരണയിൽ ഏറ്റവും കൂടുതൽ വിദേശ ഉംറ തീർഥാടകർ എത്തുന്നത് ഇന്തോനേഷ്യ, ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നാണ്.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസകൾ അനുവദിക്കാത്തത് മക്കയിലെത്തുന്ന വിദേശ തീർഥാടകരുടെ എണ്ണം കുറയാൻ ഇടയാക്കിയേക്കും.