OMANOMAN SPECIAL
ആസാദി കാ അമൃത് മഹോത്സവ് : പ്രൗഢമായി ഇന്ത്യ @ 75

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ പ്രവാസികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ – ഇന്ത്യ@75 ആഘോഷങ്ങൾ പ്രൗഢമായി.
ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാനും ഇന്ത്യ@75 സെലിബ്രേഷൻ കമ്മിറ്റി തലവനുമായ സയ്യിദ് സൽമാൻ വിശിഷ്ട വ്യക്തികളെയും എല്ലാ ക്ഷണിതാക്കളെയും സ്വാഗതം ചെയ്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് വിദേശ മണ്ണിൽ ജീവിക്കുന്ന ഇന്ത്യക്കാർക്ക് അവരുടെ മാതൃരാജ്യത്തിന്റെ സംസ്കാരവും പൈതൃകവുമായി വീണ്ടും ഇഴുകിച്ചേരാനുള്ള അവസരമാണ്, അതോടൊപ്പം മറ്റ് പൗരന്മാരെയും ഇന്ത്യയുമായി ബന്ധിപ്പിക്കുന്നു. ഇതിലൂടെ വസുധൈവ കുടുംബകം എന്ന ആശയം ഉയർത്തിക്കാട്ടുകയും ചെയ്യുന്നതായി സല്മാന് പറഞ്ഞു.
പരിപാടിയില്‍ മുഖ്യ അതിഥിയായിരുന്ന ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, ഇന്ത്യ കൈവരിച്ച അത്ഭുതകരമായ പുരോഗതി അനുസ്മരിച്ചു.