കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. സംഭവത്തില്‍ രണ്ട് പേര് പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും രണ്ടര കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. തിരുനാവായ, തിരൂര്‍ സ്വദേശികളാണ് പിടിയിലായത്.
തിരുനാവായ സ്വദേശിയില്‍ നിന്നും 1.48 കിലോ സ്വര്‍ണവും, തിരൂര്‍ സ്വദേശിയില്‍ നിന്നും 1.6 കിലോ സ്വര്‍ണവുമാണ് കണ്ടെടുത്തത്. സ്വര്‍ണത്തിന് വിപണിയില്‍ 1.22 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു.